GET deepika.com HTTP 200212 ms368.7 KB$0.001043 captured Aug 7, 2026
deepika.com, as data
One API turns any deepika.com page into markdown, structured JSON, its link graph or a screenshot, and crawls the whole site the same way. The panel shows the real response we captured.
- Render mode
- Plain HTTP, no browser needed
- Response
- HTTP 200 in 212 ms
- Page size
- 368.7 KB of markdown, 2,108 lines
- Fields
- Business Name, Address, Phone, Category and 1 more
- Captured
- Aug 7, 2026
Free balance on signup, no card. This deepika.com page cost $0.001043 to fetch.
**Thrissur** ##### വിദ്യാർഥികളുമായി പോയ വാൻ കനാലിലേക്കു മറിഞ്ഞു **24 കുട്ടികൾക്ക് പരിക്കേറ്റു ** ചാലക്കുടി: സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന സ്വകാര്യ വാൻ പോട്ട വാഴക്കുന്ന് താണിപ്പാറ മെയിൻ കനാലിലേക്കു മറിഞ്ഞ് 24 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.15 നാണ് അപകടമുണ്ടായത്. ആളൂർ സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർഥികളാണ് വാനിൽ സഞ്ചരിച്ചിരുന്നത്. സാധാരണ വലിയ വാഹനങ്ങൾ പോകാത്ത വീതികുറഞ്ഞ കനാൽ ബണ്ടിലൂടെയാണ് വാൻ ഓടിച്ചത്. ഇന്നലെ പുതിയ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനം ഇതുവഴി എടുക്കാറില്ലെന്നും പറയുന്നു. 10 അടിയോളം താഴ്ചയുള്ള മെയിൻ കനാലിലേക്കാണ് വാഹനം മറിഞ്ഞത്. ചെറിയ പരിക്കുകളോടെ പോട്ട പള്ളൂപറമ്പില്‍ പി.വി. ഷിഖ(11), പള്ളൂപറമ്പില്‍ ശിവാനി(9), പോട്ട പൊറുത്തൂക്കാരന്‍ നിധി ജെയിംസ്, ഞാറേക്കാടന്‍ കെവിന്‍ ഷിനോജ്(13), കൊല്ലെന്‍തേരി എയ്ഡന്‍ (4), അധ്യാപിക നിധിമോള്‍ (45) എന്നിവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലും, നിരുപമ സന്തോഷ് (11), ആവന്തിക (10), അനാമിക (13), ആദം (13), സയാ എലിസബത്ത് (4), സിയാന്‍ (4), ലാറീസ് (14), ജുലീന (13), അലിന്‍ റോസ് (14), അയന (7), ജാസ്മിന്‍ (5), സോന (14), അബേബ (8), അബിഗെയില്‍ (5), ആന്‍റണി(14), അനക്‌സ് (13), ഷാരോണ്‍ (9), ജോയല്‍(13), എയ്‌സന്‍ എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈവിരലിനു പരിക്കേറ്റ താണിപ്പാറ മണ്ടത്തറ നയന(10), സഹോദരി അനന്യ(9) എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടായ ഉടൻ പരിസരവാസികൾ ഓടിയെത്തിയാണ് വാനിനകത്ത് കുടുങ്ങിക്കിടന്ന വിദ്യാർഥികളെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. ആളൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു തുടങ്ങിയവരും എത്തിയിരുന്നു.**Thiruvananthapuram** ##### പ്രഭാതഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു വെള്ളറട: പെരുങ്കടവിള പഞ്ചായത്തിനു കീഴിലെ എല്‍പി സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം പെരുങ്കടവിള എല്‍പിഎസില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. നിര്‍മല ഉദ്ഘാടനം ചെയ്തു. പുളിമാങ്കോട് വാര്‍ഡ് മെമ്പര്‍ ചന്ദ്രദീപ അധ്യക്ഷത വഹിച്ചു. മാരായമുട്ടം എല്‍പിഎസില്‍ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുമാരി ഉദ്ഘാടനം ചെയ്തു. അയിരൂര്‍ എല്‍പിജിഎസില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. തത്തിയൂര്‍ അരുവിക്കര എല്‍പിഎസില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അശ്വതി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനില്‍ മണലുവിള ഉദ്ഘാടനം ചെയ്തു.**Kollam** ##### ഇന്റര് ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പ്: ചങ്ങനാശേരി അസംപ്ഷന് മുന്നില് കൊല്ലം: കേരള സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന എം.കെ. ജോസഫ് മെമ്മോറിയല്‍ 19-ാമത് കേരള സംസ്ഥാന ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ക്ലബ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓവറോള്‍ വിഭാഗത്തില്‍ 107 പോയിന്‍റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് മുന്നില്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അഫിലിയേറ്റഡ് അത്‌ലറ്റിക് ക്ലബ്ബുകളിലെ കായികതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പ്രധാന വേദിയാണിത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിവിധ പ്രായപരിധി വിഭാഗങ്ങളില്‍ (സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍) ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണു മത്സരങ്ങള്‍. 97 പോയിന്‍റുമായി കോതമംഗലം എംഎ കോളജാണ് രണ്ടാം സ്ഥാനത്ത്. 55 പോയിന്‍റുമായി കൊല്ലം ടികെഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.**Idukki** ##### മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് തൊടുപുഴ: ഒരു ദിവസം നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും മഴ ശക്തിപ്പെട്ടത് ജില്ലയെ ആശങ്കയിലാഴ്ത്തി. ഇന്നലെ മിക്കയിടങ്ങളിലും പകല്‍സമയം ഇടവിട്ട് ശക്തമായ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉച്ചയോടെ റെഡ് അലര്‍ട്ടാക്കി മാറ്റി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടവിട്ടുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍നിന്നുള്ളവര്‍ക്കായി 17 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 336 പേരാണ് ഇവിടെ കഴിയുന്നത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ കാര്യമായ തോതില്‍ മഴ രേഖപ്പെടുത്തിയിട്ടില്ല. ഇടുക്കി -18.8, പീരുമേട് -17, തൊടുപുഴ- 16, ദേവികുളം- 10.8, ഉടുമ്പന്‍ചോല- 3.5 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക്. മഴ ശമനമില്ലാതെ തുടരുന്നത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം, കാര്‍ഷികം, വ്യാപാര മേഖലകളാണ് മഴ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേ്ക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയായി. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലുമായി നൂറുകണക്കിന് ബുക്കിംഗ് റദ്ദുചെയ്തു. മഴ ശക്തമായതോടെ ജില്ലയില്‍ പല വെള്ളച്ചാട്ടങ്ങളും സജീവമായി. ഇത്തരം കേന്ദ്രങ്ങളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. അലര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ല. കാര്‍ഷിക മേഖലയെയും മഴ പ്രതിസന്ധിയിലാക്കി. ഏലവും പച്ചക്കറിയും ഉള്‍പ്പെടെ പല കാര്‍ഷിക വിളകളെയും അഴുല്‍ രോഗം ബാധിച്ചിട്ടുണ്ട്. മഴ നീണ്ടു നിന്നാല്‍ അഴുകല്‍ വ്യാപമാകാനും സാധ്യതയുണ്ട്. ഇതിനു പുറമേ വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വ്യാപാരമേഖല മഴമൂലം വലിയ മാന്ദ്യത്തിലാണ്. മഴ ഇത്തരത്തില്‍ നീണ്ടു നിന്നാല്‍ ഓണക്കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.**Alappuzha** ##### അടിസ്ഥാന വിഭാഗത്തെ അവഗണിക്കരുത്: സ്പീക്കര് കൊച്ചി: മാധ്യമങ്ങള്‍ക്കൊപ്പം ഭരണഘടനയുടെ അഞ്ചാം ശക്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ സ്മാരക അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെട്ട മികച്ച പത്രപ്രവര്‍ത്തകനായിരുന്നു സി.വി. പാപ്പച്ചന്‍ എന്ന് സ്പീക്കര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.**Ernakulam** ##### കാർ താഴ്ചയിലേക്ക് മറിഞ്ഞ് വൈദികനു പരിക്ക് **റോഡിന് സംരക്ഷണ ഭിത്തി ഉണ്ടായിരുന്നില്ല** കോതമംഗലം: പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന വൈദികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലമറ്റം - നേര്യമംഗലം റോഡിൽ ചീക്കോട് ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം. പത്ത് അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിന്‍റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. റോയിയെ കാറിന് പുറത്തെത്തിച്ചു. കന്നുകാലിയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് അപകടം നേരിൽക്കണ്ട നാട്ടുകാർ പറഞ്ഞു. പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ വെള്ളം ഇല്ലാതിരുന്നതും അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. കുറ്റിക്കാട്ടില്‍ തങ്ങി നിന്നതിനാലാണ് കാര്‍ തോട്ടിലേക്ക് മറിയാതിരുന്നത്. റോഡിന് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതും വാഹനം താഴ്ചയിലേക്ക് മറിയാൻ കാരണമായി. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയർത്തിയെടുത്തു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം മുതൽ ആവോലിച്ചാൽ വരെ ഇത്തരത്തിൽ റോഡിൽ കന്നുകാലി ശല്യമുണ്ട്. കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ മൈക്കിൽ അനൗൺസ്മെന്‍റ് നടത്തിയും നോട്ടീസ് പുറപ്പെടുവിച്ചും അറിയിപ്പ് നൽകിയെങ്കിലും പലരും അവഗണിക്കുകയാണ് ഉണ്ടായത്. അപകടം ഉണ്ടായ സാഹചര്യത്തിൽ നടപടി ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.**Palakkad** ##### മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പദയാത്ര നാളെ പാലക്കാട്ട് പാലക്കാട്: രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിന്പന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് അഞ്ചാം അനുസ്മരണ പദയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ സാൻജോ ടവറിൽനിന്നും ആരംഭിക്കുന്ന പദയാത്ര ഇരിങ്ങാലക്കുട രൂപതയിലെ ഫാ. സിജോ ഇരിന്പൻ ഫ്ളാഗ് ഓഫ് ചെയ്യും. പദയാത്ര ചക്കാന്തറ സെന്‍റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ എത്തിയശേഷം 10.45 ന് ഫാ. ജോണ്‍ മൈലംവേലിൽ മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തും. 11 ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ എന്നിവരുടെ കാർമികത്വത്തിൽ പള്ളിയിൽ വിശുദ്ധ കുർബാനയും കബറിടത്തിൽ ഒപ്പീസും നടക്കും. തുടർന്ന് ശ്രാദ്ധസദ്യയുമുണ്ടാകും. രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും ചടങ്ങുകളിൽ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം 1.30 ന് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള 2026- 27 സാന്പത്തിക വർഷത്തിലെ കൈക്കാരന്മാരുടെ വാർഷിക സമ്മേളനം പാസ്റ്ററൽ സെന്‍ററിൽ നടക്കും. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. പ്രോഗ്രാം ജനറൽ കോ- ഓർഡിനേറ്ററായ വികാരി ജനറാൾ മോണ്‍. ജിജോ ചാലയ്ക്കൽ, വൈദികർ, കൈക്കാരന്മാർ, വിവിധ സംഘടനകളുടെ ഡയറക്ടർമാരും ഭാരവാഹികളും തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നു രൂപത പിആർഒ ഫാ.അഡ്വ. റെജി മാത്യു പെരുന്പിള്ളിൽ അറിയിച്ചു.**Malappuram** ##### കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം: നടുക്കുന്ന ഓർമകൾക്ക് ഏഴാണ്ട് എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം ഏഴ് വർഷം പിന്നിടുന്പോഴും ഇരകളായവരുടെ മനസുകളിൽ ഉണങ്ങാത്ത മുറിവായി ദുരന്ത സ്മരണകൾ. 2019 ഓഗസ്റ്റ് എട്ടിനാണ് 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ദുരന്തം നാടിനെ വിഴുങ്ങിയത്. മലയോര മേഖലയായ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ, പാതാർ കുടിയേറ്റ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന്‍റെയും പ്രളയത്തിന്‍റെയും രൂപത്തിലായിരുന്നു അന്ന് മഹാദുരന്തം നടന്നത്. കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്‌വാരത്ത് അധിവസിച്ചിരുന്ന 45 ലധികം വീടുകളാണ് മണ്ണിനടിയിലായത്. രാത്രി എട്ടിനുണ്ടായ ദുരന്തത്തിൽ വീടുകളിൽനിന്ന് ഓടി രക്ഷപ്പെടാൻ പോലുമാകാതെ 59 ജീവനുകൾ മുത്തപ്പൻകുന്നിന്‍റെ വിരിമാറിൽ പുതഞ്ഞുപോയി. സകല സംവിധാനങ്ങളും അവതാളത്തിലായതിനാൽ പിറ്റേന്ന് രാവിലെ പത്തോടെയാണ് രക്ഷാപ്രവർത്തകർക്ക് പോലും പ്രദേശത്ത് എത്തിപ്പെടാനായത്. രക്ഷാപ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയായി ഇരുപത് ദിവസത്തോളം നീണ്ട മണ്ണുമാന്തിയുള്ള തെരച്ചിലിനൊടുവിൽ 48 മൃതദേഹങ്ങൾ കണ്ടെടുക്കാനായി. എന്നാൽ പതിനൊന്ന് ജീവനുകൾ മുത്തപ്പൻകുന്നിന്‍റെ മടിത്തട്ടിൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങൾ പോലും ദുരന്തത്തിനിരകളായി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവിട്ടുപോയ ഉറ്റവരുടെയും ഉടയവരുടെയും വേർപാടുകൾ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ തോരാക്കണ്ണീരിന് കാരണമായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും, സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടവും മണ്ണിനടിയിൽ തകർന്നടിഞ്ഞപ്പോൾ ജീവൻ തിരിച്ചുകിട്ടിയത് കുറച്ചു പേർക്ക് മാത്രം. കവളപ്പാറ ഉൗരിലേതടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ജീവൻ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങി വീട് നിർമിക്കാൻ പത്ത് ലക്ഷവും വീതം സർക്കാർ ധനസഹായം നൽകി. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കായി പോത്തുകല്ലിൽ 24 വീടുകൾ സർക്കാർ നിർമിച്ച് നൽകി. പ്രമുഖ വ്യവസായി എം.എ. യൂസഫലി 33 വീടുകൾ ദുരന്ത ബാധിതർക്ക് നിർമിച്ചുനൽകി. കവളപ്പാറ ഉൗരിലെ 27 കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിൽ സർക്കാർ ധനസഹായത്തോടെ വീടുകൾ പണിതു നൽകി.ദുരന്തം നടന്ന് നാല് വർഷം പൂർത്തിയായപ്പോഴാണ് പുനരധിവാസം സാധ്യമായത്. വിവിധ സന്നദ്ധ സംഘടനകളും കവളപ്പാറ ദുരന്ത ബാധിതർക്ക് വീടുകൾ നിർമിച്ച് നൽകിയിരുന്നു. അപകടസാധ്യത മേഖലയായി ജിയോളജി വിഭാഗം ഈ പ്രദേശത്തെ പ്രഖ്യാപിച്ചതിനാൽ ഇവിടെനിന്ന് മാറിപ്പോകേണ്ടിവന്ന കുടുംബങ്ങൾക്കും സർക്കാർ ധനസഹായം നൽകി. ഇതോടൊപ്പം പാതാർ, ഗർഭംകലക്കിമലകളിലെ ഉരുൾപൊട്ടലിൽ ഇഴുവാത്തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പത്തോളം വീടുകൾ തകരുകയും പാതാർ ടൗണ്‍ നാമാവശേഷമാകുകയും ചെയ്തിരുന്നു. ദുരന്തത്തിനിരകളായവർ പോത്തുകൽ, എടക്കര, ചുങ്കത്തറ, വണ്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോൾ അധിവസിക്കുന്നത്. ചിലർ പിറന്ന മണ്ണിനെ കൈവിടാനാകാതെ അവിടെത്തന്നെ ഇപ്പോഴും തുടരുന്നു. സകലതും നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിൽനിന്ന് പലരും നാളിതുവരെ പൂർണമായി മോചിതരായിട്ടില്ല.**Kozhikode** ##### വന്യജീവി ശല്യം: ചോറോട് കാട്ടുപന്നിവേട്ട നടത്തി വടകര: കാട്ടുപന്നി ശല്യം രൂക്ഷമായ ചോറോട് പഞ്ചായത്തില്‍ ശക്തമായ നടപടിയുമായി അധികാരികള്‍. ആറാം വാര്‍ഡ് വൈക്കിലശേരി കുറ്റിയില്‍ പള്ളിക്ക് സമീപം കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മൂന്നു പന്നികളെ വെടിവച്ചെങ്കിലും രണ്ടെണ്ണം ഓടി രക്ഷപ്പെട്ടു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പന്നിയുടെ ആവാസസ്ഥലം കണ്ടുപിടിച്ചാണ്, വനംവകുപ്പിന്‍റെ പരിശീലനം നേടിയ ഷൂട്ടര്‍ പ്രദീപന്‍ അരൂര്‍ പന്നിയെ കൊന്നത്. മുമ്പ് കുരിക്കിലാട്, വൈക്കിലശേരി, വള്ളിക്കാട് എന്നിവിടങ്ങളില്‍ കാട്ടുപന്നികളെ കൊന്നിരുന്നു.പഞ്ചായത്തില്‍ പൊതുവെ പന്നിശല്യം വ്യാപകമാണ്. കൃഷി നശിപ്പിക്കുന്നത് കാരണം പലര്‍ക്കും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. പന്നിയുടെ ആക്രമണം കാരണം നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തു വന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജി പ്രമോദ്, വാര്‍ഡ് അംഗം കെ.കെ.സദാശിവന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നിയെ കൊന്നത്.**Wayanad** ##### ബസ് സ്റ്റാൻഡ് പൊളിച്ചതോടെ യാത്രക്കാര് ദുരിതത്തില് മാനന്തവാടി: പഴയ ബസ്സ്റ്റാന്‍ഡിന് സമീപം ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ദുരിതത്തില്‍. മഴക്കാലം കനത്തതോടെ കുടചൂടി മണിക്കൂറുകളോളം റോഡില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ബസ് കാത്തുനില്‍ക്കുന്നതിന് താത്കാലിക സംവിധാനമൊരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. മാനന്തവാടി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിനാല്‍ ബസ് കാത്തിരിക്കുന്നതിനുള്ള താത്കാലിക സംവിധാനങ്ങളുടെ അഭാവമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ശക്തമായ മഴ പെയ്യുമ്പോള്‍ സമീപത്തെ കടകളുടെ വരാന്തകളില്‍ അഭയം പ്രാപിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികളും വയോധികരും അടക്കമുള്ളവര്‍. ദീര്‍ഘ നേരം മഴനനഞ്ഞ് പാതയോര്‍ത്ത് ബസ് കാത്തു നില്‍ക്കുന്നത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. തിരക്കേറിയ പാതയില്‍ ഇത്തരത്തില്‍ ബസ് കാത്തു നില്‍ക്കേണ്ടി വരുന്നത് അപകടസാഹചര്യത്തിനും ഇടയാക്കുന്നുണ്ട്. യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തരമായി സജ്ജീകരണമൊരുക്കണമെന്നും അതിന് കാലതാമസമുണ്ടെങ്കില്‍ മഴ നനയാതിരിക്കാന്‍ താത്കാലിക ഷെഡ് എങ്കിലും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.**Kannur** ##### ഓപ്പറേഷൻ തൂഫാൻ: 150 ഹാര്ലി ഡേവിഡ്സണ് ബൈക്കുകളുടെ റാലി കാസര്‍ഗോഡ്: ഓപ്പറേഷന്‍ തൂഫാന്‍ എന്ന ലഹരി വിമുക്ത പരിപാടിയുമായി സഹകരിച്ചുകൊണ്ട് കേരളത്തിലാദ്യമായി 150 ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ റാലി കാസര്‍ഗോട്ട് സംഘടിപ്പിക്കും. ചന്ദ്രഗിരി ലയണ്‍സ് ക്ലബിനെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസിന്‍റെയും സതേണ്‍ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പി (ടസ്‌കര്‍ ചാപ്റ്റര്‍, ബംഗളൂരു)ന്‍റെയും സഹകരണത്തോടെയുമാണ് റാലി സംഘടിപ്പിക്കുന്നത്. എട്ടിനു രാവിലെ 10നു ബേക്കല്‍ താജ് ഗേറ്റ്വേയില്‍ ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ് ഫ്ളാഗ് ഓഫ് ചെയ്യും. പാലക്കുന്ന്, ഉദുമ, മേല്‍പറമ്പ്, ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന്‍, ട്രാഫിക് കറന്തക്കാട്, പഴയ ബസ് സ്റ്റാന്‍ഡ്, എംജി റോഡ് വഴി തിരിച്ച് ബേക്കല്‍ ബീച്ച്പാര്‍ക്കല്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഷാഫി നാലപ്പാട്, ഷാഫി നെല്ലിക്കുന്ന്, ഡോ. സി.ടി. മുസ്തഫ, ഫാറൂഖ് കാസ്മി, കുമാര്‍ റെഡ്ഡി, മുഹമ്മദ് അസീം, ഷെരീഫ് കാപ്പില്‍, അനസ്, ആശുധര്‍, നസ്നീന്‍, തസീന്‍ എന്നിവര്‍ സംബന്ധിച്ചു. What Spider does on deepika.com
Same key, five endpoints. The numbers under a cell were measured on this page.
Page to markdown
Clean text for RAG and LLM context, boilerplate removed. The lane that runs without a key.
212 ms · $0.001043Page to JSON
Spider reads the page and names the fields. Pass your own schema when you need exact keys.
Rendered capture
Real Chromium, full-page PNG. The same call also returns the rendered HTML.
The call behind the panel
This request produced the response above. Paste it with your key and you get the same bytes.
curl -X POST https://api.spider.cloud/scrape \
-H "Authorization: Bearer $SPIDER_API_KEY" \
-H "Content-Type: application/json" \
-d '{"url": "https://deepika.com/", "return_format": "markdown"}' from spider import Spider
app = Spider()
params = {"return_format": "markdown"}
page = app.scrape_url("https://deepika.com/", params=params)
print(page[0]["content"]) import { Spider } from "@spider-cloud/spider-client";
const app = new Spider();
const [page] = await app.scrapeUrl("https://deepika.com/", {
return_format: "markdown",
});
console.log(page.content); What deepika.com costs
Multiplied from the measured 368.7 KB page. Estimates round to the cent.
1 GB of transfer costs $1, plus $0.001 per CPU minute, and failed requests cost $0. Crawling daily? The Unlimited plan is a flat monthly rate.
Point this at the rest of deepika.com.
The capture above took 212 ms and cost $0.001043. The same call takes any URL on deepika.com.